കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ് നൽകി തലശേരി സെഷൻസ് കോടതി. ജില്ലാ വിട്ട് പോകുവാൻ പാടില്ലെന്ന ഉപാധിയും ഒഴിവാക്കി.
ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പി.പി. ദിവ്യയ്ക്ക് പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് ലഭിച്ചു. ഇനിമുതൽ ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാൽ മതിയെന്നും ഇളവ് നൽകിയിട്ടുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം നവംബർ എട്ടിനാണ് ജാമ്യം ലഭിക്കുന്നത്. എന്നാൽ അന്ന് കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ പി.പി. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു പ്രധാന ഉപാധി.
ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥകളിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരുക്കുന്നത്.