കെഎസ്ആർടിസിയിൽ രാസലഹരി; യുവാവ് മുത്തങ്ങയിൽ പിടിയിൽ



വയനാട് മുത്തങ്ങയില്‍ വീണ്ടും മെത്താഫിറ്റമിന്‍ പിടികൂടി. അതിര്‍ത്തി ചെക്‌പോസ്റ്റ് ആയ മുത്തങ്ങയില്‍ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ പിടികൂടി. ഇത് കൈവശം വെച്ച യുവാവിനെയും എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് അടിവാരം പൂവിലേരി വീട്ടില്‍ മുഹമ്മദ് ഫയാസ് (29) ആണ് അറസ്റ്റിലായത്.

30 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കേരള ആര്‍ടിസി ബസിലായിരുന്നു പിടിയിലായ യുവാവ് എത്തിയത്. സംശയം തോന്നി ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്തുമസ്-പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post