മരിച്ചയാളോട് അൽപമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കണമെന്നും വ്യക്തമാക്കിയാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാൻ നിർദേശിച്ചത്. തുടർന്നാണ് കുടുംബം മുതിർന്ന അഭിഭാഷകൻ എൻ എൻ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥൻ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി.ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.
സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.