സ്കൂട്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.




തൃശൂർ :കൊട്ടേക്കാട് സ്കൂട്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പേരാമംഗലം സ്വദേശി 24 വയസ്സുള്ള  വിഷ്ണു  ആണ്  മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ കൊട്ടേക്കാട് പള്ളിക്ക് മുന്നിൽ വച്ചായിരുന്നു സംഭവം..
തൃശൂരിൽ നിന്നും  മുണ്ടൂരിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം . വിഷ്ണു സഞ്ചരിച്ചിരുന്ന സ്കൂട്ടർ  കൊട്ടേക്കാട് പള്ളിക്കു മുന്നിലെ വളവിൽ വെച്ച്   നിരങ്ങി മറിയുകയായിരുന്നു. വീഴ്ചയിൽ സ്കൂട്ടറിൽ  നിന്നും പെട്രോൾ ചോർന്നിരുന്നു. വീണ സ്കൂട്ടർ നേരെയാക്കി  സ്റ്റാർട്ട് ചെയ്തപ്പോൾ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിൽ സാരമായി പൊള്ളലേറ്റ വിഷ്ണുവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്..നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയാണച്ചത്. അപകട വിവരമറിഞ്ഞ് വിയ്യൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. 55 ശതമാനത്തിൽ  അധികം പൊള്ളലേറ്റ വിഷ്ണു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ  മരണപ്പെട്ടത്.
Previous Post Next Post