ജയ അരിക്കും പച്ചരിക്കും വില കൂട്ടി.. വെളിച്ചെണ്ണ വിലയിൽ



തിരുവനന്തപുരം : ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രാപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി നിരക്ക്.
Previous Post Next Post