സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വീണ്ടും ......


സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 57,000 കടന്നു
ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 7130 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,163 രൂപയാണ്. ആഗോള വിപണയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2641 ഡോളർ നിലവാരത്തിലാണ്‌
Previous Post Next Post