സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം



പത്തനംതിട്ടയിൽ സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ വെണ്മണി സ്വദേശി അർജുൻ വിജയനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ പന്തളം എംസി റോഡിൽ കുരമ്പാലയിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആലപ്പുഴ വെണ്മണി സ്വദേശി അർജുൻ വിജയനാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജുന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കയറാതിരിക്കാൻ വേണ്ടി പുറകെ വന്ന കാർ വെട്ടിച്ചു മാറ്റിയെങ്കിലും നിയന്ത്രണം വിട്ടു സൈഡിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.

Previous Post Next Post