മാരക മയക്കുമരുന്നുമായി യുവതിയും മൂന്നു യുവാക്കളും പിടിയിൽ;


കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിലായി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.


കോഴിക്കോട് കോർപറേഷനില്‍ കസബ വില്ലേജ് നാലുകുടി പറമ്ബില്‍ വീട്ടില്‍ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയില്‍ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മല്‍ റമീഷാ ബർസ (20)എന്നിവരാണ് അറസ്റ്റിലായത്. കെ.എ 05 എ.എല്‍ 5581 നമ്ബർ മാരുതി വാഗണർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. വാഹന പരിശോധനക്കിടെ കാറില്‍നിന്ന് 60. 077 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Previous Post Next Post