തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവർ അടങ്ങി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്നും, ഹൈക്കോടതി വിധി പ്രായോഗികമല്ലന്ന് സുപ്രീം കോടതി നിരീക്ഷിച്ചു