പാമ്പാടി : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പന്തം കൊളുത്തി പ്രകടനം നടത്തി
തുടർന്ന് ബസ് സ്റ്റാൻഡ് മൈതാനിയിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ കുര്യൻ സഖറിയായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിറ്റ് രക്ഷാധികാരി ശ്രീ ഷാജി പി മാത്യു ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ MM ശിവബിജു സ്വാഗതം ആശംസിച്ചു. ,
ട്രഷറാർ ശ്രീ ബൈജു സി ആൻ ഡ്രൂസ് , വനിത വിംഗ് പ്രസിഡൻ്റ് ശ്രീമതി ഷേർലി തര്യൻ, സെക്രട്ടറി ശ്രീമതി സീനാ ജോളി, യൂത്ത് വിംഗ് പ്രസിഡൻ്റ് ശ്രീ നിധിൻ തര്യൻ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ രാജീവ് എസ്, വൈസ് പ്രസിഡൻ്റുമാരായ ശ്രീ സുധാകരൻ എസ് , ശ്രീ ഫിലിപ്പ് ജേക്കബ്, സെക്രട്ടറിമാരായ ശ്രീകാന്ത് കെ പിള്ള, ശ്രീ ഷാജൻ ജോസ് എന്നിവർ കെ.എസ്. ഇ ബി എന്ന കുറുവാ സംഘത്തിൻ്റെ പകൽ കൊള്ളയെ വിശദമാക്കി പ്രസംഗിച്ചു. കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.