ഡൽഹിയിലെ വായു മലിനീകരണം; ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദർ


ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരം കൂടുതൽ അപകടകരമായതായി റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 

ഡിസംബർ 16നാണ് ഡൽഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് പോയത്. ഡിസംബർ 20-ന് രാത്രി ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി വന്നിരുന്നു. ഇന്ന് ഉച്ചയോടെ പുകമഞ്ഞും മലിനീകരണവും വീണ്ടും ഭയാനകമായ നിലയിലേക്ക് ഉയർന്നു. ഡൽഹിയിൽ വായു മലിനീകരണത്തിൽ ഉടനടി മാറ്റമുണ്ടാവില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

Previous Post Next Post