കണ്ണൂർ സർവകലാശാല സെമസ്റ്റർ പരീക്ഷയിൽ പിഴവുണ്ടായതായി പരാതി


കണ്ണൂർ: കണ്ണൂ‍ർ സ‍ർവകലാശാല സെമസ്റ്റർ പരീക്ഷയിൽ പിഴവുണ്ടായതായി പരാതി. കഴിഞ്ഞ ദിവസം നടന്ന മൂന്നാം സെമസ്റ്റർ എംഎ അഡ്വാൻസ് ഇക്കണോമെട്രിക്സ് തിയറി പരീക്ഷയിൽ മാർക്കിൽ പിഴവുണ്ടായതായാണ് പരാതി ഉയർന്നിരിക്കുന്നത്.

എലിയും കൂറയും കണ്ടംവഴി ഓടും
കൂടുതൽ അറിയുക
60 മാർക്കിനായിരുന്നു പരീക്ഷ. സിലബസ് അനുസരിച്ച് 40 മാർക്കിന് തിയറി പരീക്ഷയും 20 മാർക്കിന് പ്രാക്ടിക്കൽ പരീക്ഷയുമാണ് നടത്തേണ്ടിയിരുന്നത്. മുന്നറിയിപ്പില്ലാതെ എഴുത്തുപരീക്ഷയുടെ ആകെ മാർക്കിൽ വ്യത്യാസം വന്നത് വിദ്യാർഥികൾക്ക് ആശയക്കുഴപ്പമായി. സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സ‍ർവകലാശാലയുടെ വിശദീകരണം.
Previous Post Next Post