ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ഫോണിന് ലഭിച്ചേക്കാവുന്ന ‘എട്ടിന്റെ പണിയെ’ കുറിച്ച് അറിഞ്ഞോ ? ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ...


അടുത്ത മാസം പിറക്കുന്നതോടെ ചില ഫോണുകളില്‍ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചേക്കാം. നിങ്ങളുടെ കൈവശം ഈ ഫോണുകള്‍ ആണെങ്കില്‍ ഉറപ്പായും പിണി കിട്ടും.

മെറ്റയുടെ മെസേജിങ് ആന്‍ഡ് കോളിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പഴയ വേര്‍ഷനുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കില്ല.

ആപ്ലിക്കേഷനുകളുടെ പുതിയ അപ്ഡേറ്റുകളെ സപ്പോര്‍ട്ട് ചെയ്യാനും അപകട സാദ്ധ്യതകള്‍ മുന്‍കൂട്ടി കാണാനും ആവശ്യമായ കഴിവ് പഴയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇല്ലെന്ന് മെറ്റ ചൂണ്ടിക്കാട്ടി. യൂസര്‍ എക്‌സ്പീരിയന്‍സ് പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഴയ തലമുറ ഫോണില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നത്.

അടുത്ത മാസം ഒന്ന് മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. ആന്‍ഡ്രോയിഡിന്റെ പുതിയ വേര്ഷനുകളാണ് ഇപ്പോള്‍ ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഉള്ളത്.

വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധ്യതയുള്ള മോഡലുകള്‍:

സാംസങ് ഗാലക്സി എസ്3
സാംസങ് ഗാലക്സി നോട്ട് 2
സാംസങ് ഗാലക്സി എസ്4 മിനി
മോട്ടോറോള മോട്ടോ ജി
മോട്ടോറോള റേസര്‍ എച്ച്ഡി
മോട്ടോ ഇ 2014
എച്ച്ടിസി വണ്‍ എക്സ്
എച്ച്ടിസി വണ്‍ എക്സ് +
എച്ച്ടിസി ഡിസയര്‍ 500
എച്ച്ടിസി ഡിസയര്‍ 601
എല്‍ജി ഒപ്ടിമസ് ജി
എല്‍ജി നെക്സസ് 4
എല്‍ജി ജി 2 മിനി
സോണി എക്സ്പീരിയ
സോണി എക്സ്പീരിയ ടി
സോണി എക്സ്പീരിയ എസ്പി
സോണി എക്സ്പീരിയ വി
Previous Post Next Post