നവകേരള യാത്രക്കിടിയിലെ രക്ഷാ പ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്



നവകേരള യാത്രക്കിടിയിലെ രക്ഷാ പ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് പോലിസ് റിപ്പോർട്ട്. മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് റിപ്പോർട്ട് സമർപിച്ചത്. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി നൽകിയത്. ഇതിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ഡിവൈഎഫ്ഐ ആക്രമണം രക്ഷാപ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് എറണാകുളം ഡിസിസി പ്രസിഡൻറ് കോടതിയെ സമീപിച്ചത്. രക്ഷാപ്രവ!ർത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജിയിൽ പറഞ്ഞിരുന്നത്.

നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡി​വൈഎഫ്ഐ പ്രവർത്തകരും മർദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉൾപ്പെടെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ ‘രക്ഷാപ്രവർത്തന’മെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
Previous Post Next Post