അരയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങി.. യുവാവ് മരിച്ചു…



മുംബൈ: ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.ഗ്രൈൻഡർ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്.

സംഭവത്തില്‍ കടയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മതിയായ ട്രെയിനിങ്ങോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Previous Post Next Post