വിസ്മയ ജീവനൊടുക്കിയ കേസ്.. കിരണിന് പരോൾ…




സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു.മോട്ടോർ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരൺ ഭാര്യയെ സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2019 മെയ് 31ന് ആയൂർവേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പത്ത് വർഷത്തെ തടവാണ് കിരണിന്.
Previous Post Next Post