വളാഞ്ചേരിയിൽ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെയുണ്ടായ അപകടത്തിൽ ചെങ്കൽ ക്വാറിയിലെ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു. ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുജീബ് റഹ്മാനാണ് മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ വെച്ച് ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം
ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കാൻ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ക്വാറിയിലേക്ക് ലോറി കയറ്റുന്നതിനിടെ മുജീബ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി ചെങ്കൽ ക്വാറിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ ഇടിച്ചു
പരുക്കേറ്റ തൊഴിലാളികളെയും മുജീബ് റഹ്മാനെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുജീബ് മരിച്ചിരുന്നു. തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്.