കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കൈകുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു..പത്തനംതിട്ട സ്വദേശികളായ മൂന്ന് മലയാളികളാണ് മരിച്ചത്




ചെന്നൈ: കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകൾ അലീനയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൂർ സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിലായി.

മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റ് നടപടികൾ തിരുമാനിക്കും.
Previous Post Next Post