ക്രിസ്ത്യാനികൾക്ക് ബംഗ്ലാദേശിലും രക്ഷയില്ല; ക്രിസ്മസ് ദിനത്തിൽ ഒരു പ്രദേശത്തെ മുഴുവൻ വീടുകൾക്കും തീവച്ചു


ബംഗ്ലാദേശിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ക്രിസ്മസ് ആഘോഷക്കൾക്കിടയിൽ 17 വീടുകൾക്കാണ് അജ്ഞാതർ തീയിട്ടത്. ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് അതിക്രമം നടന്നത്.

ആളുകൾ ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് തീവയ്പ്പ് നടന്നത്. പ്രദേശത്തെ ആകെയുള്ള 19 വീടുകളില്‍ 17 ഏണ്ണവും പൂര്‍ണമായും കത്തി നശിച്ചു. രണ്ടു വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. അക്രമിസംഘത്തിൽപ്പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീവച്ചവർ ആരാണെന്ന് അറിയില്ലെന്ന് ഇരകൾ പോലീസിനോട് പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഉടൻ കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
Previous Post Next Post