യുവതിയെ നടുറോഡില്‍ കുത്തിവീഴ്ത്തി മുൻ ഭര്‍ത്താവ്; കുത്തേറ്റത് ഒൻപത് തവണ: സംഭവം ഇന്ന് രാവിലെ ..


പുതുക്കാട് സെന്ററില്‍ യുവതിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ കേച്ചേരി സ്വദേശി ലെസ്റ്റിൻ പൊലീസില്‍ കീഴടങ്ങി.ഒൻപത്  കുത്തുകളേറ്റ് ഗുരുതരമായി പരിക്കേറ്റ ബബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ പുതുക്കാട് ജങ്ഷനില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ്. നേരത്തേയും ബബിതയുടെ പരാതിയില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Previous Post Next Post