റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴ


സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിൽ കാസർകോടാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


Previous Post Next Post