പോലീസ് സ്റ്റേഷൻ കടവും ഭാഗം റോഡിൻ്റെ തുടക്ക ഭാഗത്തിന് ശാപമോക്ഷം,,നവീകരണ പ്രവർത്തന ഉദ്ഘാടനം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ റെജി സഖറിയ നിർവഹിച്ചു


പാമ്പാടി  :  -  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യുവിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിച്ച ആറര ലക്ഷം രൂപ  മുടക്കി നവീകരണം ആരംഭിക്കുന്ന  പാമ്പാടി  പോലീസ് സ്റ്റേഷൻകടവുഭാഗം റോഡിന്റെ നവീകരണ പ്രവർത്തന ഉദ്ഘാടനം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ റെജി സഖറിയ നിർവഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം,  പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്,  ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു , വാർഡ് അംഗം പി ഹരികുമാർ, സ്നേഹതീരംറസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ്  ബാബു മാത്യു , മാത്യു പാമ്പാടി തുടങ്ങിയവർ സംസാരിച്ചു. 

Previous Post Next Post