കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം; വാതിലിന് തീയിട്ടു


കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന പ്രിയദർശിനി സ്മാരക മന്ദിരത്തിനു നേരെയാണ് ആക്രമണം. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Previous Post Next Post