വീട്ടിൽ മോഷണം: അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ ! പരാതി നൽകാനെത്തിയ മകനും, അവന്‍റെ സുഹൃത്തുമായിരുന്നു മോഷ്ടാക്കൾ. സംഭവം ഇങ്ങനെ ..




പെരുമ്പാവൂർ: സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയുമായാണ് അമ്മയും മകനും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. വെങ്ങോലയിലെ വീടിന്‍റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 31000 രൂപയും കാറിൽ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷണം പോയത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.നിരവധി സി.സി.ടി.വികൾ പരിശോധിച്ചു. ചോദ്യം ചെയ്തു. അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ മോഷണം നടത്തിയവരെ കണ്ടു പിടിച്ചു. പരാതി നൽകാനെത്തിയ മകനും, അവന്‍റെ സുഹൃത്തുമായിരുന്നു മോഷ്ടാക്കൾ. പിറന്നാൾ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടിൽ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചത്. പെരുമ്പാവൂർ ഇൻസ്‌പെക്ടർ ടി എം സൂഫി,എസ് ഐമാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, അരുൺ , സി.പി.ഒ ജിൻസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Previous Post Next Post