ശക്തമായ മഴയെ തുടർന്ന് പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു


തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ(47) ആണ് മരണപ്പെട്ടത്.

കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ കിണറിൻ്റെ കൈവരിയിലെ തൂൺ ഇടിഞ്ഞ് ഇയാളോടൊപ്പം താഴേയ്ക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ജിനോയെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് പുറത്തെത്തിച്ചത്.തുടർന്ന് സമീപത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കിണറിൻ്റെ തൂണിൽ കെട്ടിയ കയറുവഴി തിരികെ കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
Previous Post Next Post