കെഎസ്ആർടിസി ബസുകളിൽ എല്ലാം ക്യാമറ സ്ഥാപിക്കും: കെ ബി ഗണേഷ് കുമാർ

തുടരെത്തുടരെയുള്ള വാഹനാപകടങ്ങളെ തുടർന്നാണ് കെഎസ്ആർടിസി ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാൻ കെ ബി ഗണേഷ് കുമാർ തീരുമാനിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളുടെ അടക്കം നിരവധി ആളുകളുടെ ജീവനാണ് പൊലിഞ്ഞു പോയിരിക്കുന്നത് ഈ സാഹചര്യത്തിലാണ് ക്യാമറ എന്ന തീരുമാനത്തിലേക്ക് ഗണേഷ് കുമാർ എത്തിയിരിക്കുന്നത്. ഡ്രൈവർ കണ്ണടച്ചാൽ ഇനി എല്ലാ കാര്യങ്ങളും ക്യാമറ കണ്ടുപിടിക്കും.   

അപകടങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കണ്ടില്ല എന്നുള്ള തരത്തിലുള്ള മറുപടികളാണ് പലപ്പോഴും ഡ്രൈവർമാരിൽ നിന്നും വരുന്നത് ഇനി കള്ളം പറയാൻ ഡ്രൈവർമാർക്ക് പറ്റാത്ത സാഹചര്യത്തിലാണ് ക്യാമറ ശ്രദ്ധ നേടുന്നത് ഇനി ഡ്രൈവർ കള്ളം പറയുകയാണെങ്കിലും ക്യാമറ കണ്ടുപിടിക്കും. ഗണേഷ് കുമാറിന്റെ ഈ തീരുമാനം വളരെ മികച്ചതാണെന്നാണ് എല്ലാവരും പറയുന്നത്.


Previous Post Next Post