നെയ്യാർഡാം: അരുവിക്കര പഞ്ചായത്തിൽ മണ്ണമ്പൂർമൂഴി നടയിൽ രോഹിണി നിവാസിൽ അനിൽകുമാറാണ് (41) മസ്കറ്റിൽ മരണപ്പെട്ടത്.രണ്ട് വർക്ഷമായി മസ്കറ്റിലെ നിർമാണ കമ്പനിയിൽ കമ്പികെട്ട് ജോലിചെയ്തു വരി കയാണ് അനിൽകുമാർ.
ഇക്കഴിഞ്ഞ ഞായറാഴ്ച 9 മണിയോടുകൂടിയാണ് ഗൾഫിലെ കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന ഫോർമാൻ ശരത്തിൻ്റെ അച്ചൻ അനിൽകുമാറി ൻ്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങ ളും മാത്രമാണ് വീട്ടിൽ ഉള്ളത്.മകൾ നവമി (12) മകൻദക്ഷിത് (6)
ദരിദ്ര കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അനിൽകുമാർ.കമ്പനിയിൽ ശമ്പളം കിട്ടാത്ത കാരണം വീട്ടിൽ രണ്ടു മാസത്തിൽ ഒരിക്കലാണ് തുച്ചമായ തുക അയക്കാറ്. ഭാര്യ സൗമ്യ തൊഴിലുറപ്പ് ജോലിക്കാണ് പോകുന്നത് മൃതദേഹം പോലീസിന്റെ സാന്നിധ്യത്തിൽ മസ്ക്കറ്റ് ഹോസ്പിറ്റൽ എത്തിച്ച് പരിശോധനയ്ക്ക് ശേഷം ആത്മഹത്യ ആണെന്ന് പറഞ്ഞതായി കമ്പനി ഫോർമാൻ ഫോണിലൂടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്.
മൃതദേഹം നാട്ടിൻ എത്തിക്കുവാൻ കുടുംബത്തിന്റെ സമ്മതപത്രം ലഭിക്കുവാൻ വേണ്ടിഅപേക്ഷയും ,പരിശോധനാ റിപ്പോർട്ടും കുടുംബത്തിന് അയച്ചു കൊടുത്തിട്ടുണ്ട് ,ഇതിൽ സമ്മതപത്രം ഒപ്പിട്ടു നൽകിയാൽ പോസ്റ്റ് മോർട്ടം നടപടികൾ അവിടെ നടത്താതെ മൃതദേഹം അയയ്ക്കാം എന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചിട്ടുള്ളത് ,പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടാൽ കമ്പനിയ്ക്ക് കാശ് നൽകണമെന്നും പറഞ്ഞതായി അനിൽകുമാറിൻ്റെ ഇളയച്ഛൻ രാജേന്ദ്രൻ പറയുന്നു .