ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്നും വീണു….യുവാവ് മരിച്ചു…


'
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ഇന്നലെ മരത്തിൽ കയറിയ അജിൻ നിലത്ത് വീണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ അജിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി. ഇന്ന് പുലർച്ചെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തര രക്തസ്രാവം ഉണ്ടായിരുന്നതായിട്ടാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post