കേരളത്തിൽ ഓർത്തോഡോക്സ് യാക്കോബായ വിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെ എണ്ണവും ഇരുസഭകൾക്ക് കീഴിൽ വരുന്ന പള്ളികളുടെ എണ്ണവും സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.ഓർത്തഡോക്സ് സഭയുടെ പള്ളികളിലെ സെമിത്തേരികളിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്താൻ യാക്കോബായ സഭയെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് ഓർത്തഡോക്സ് സഭ കോടതിയിൽ ആവർത്തിച്ചു.ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയാൽ അത് ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നാണ് യാക്കോബായ സഭയുടെ വാദം. ജനുവരി 29 30 തീയതികളിൽ കേസിൽ വിശദമായ വാദം കേട്ട ശേഷം സുപ്രീംകോടതി ഹർജികളിൽ ഉത്തരവ് പറയും.