ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ആക്രമണം.. വിദ്യാർത്ഥികളെ ഇറക്കി വിട്ടു.. ഒപ്പം ഭീഷണിയും


ബെംഗളൂരു: മടിവാളയിലെ മലയാളി വിദ്യാര്‍ഥികളുടെ പിജി ഹോസ്റ്റലില്‍ സംഘര്‍ഷം. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്.മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി. ഹോള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

Previous Post Next Post