ട്രെയിനില്‍ വച്ച്‌ യുവതിയോട് മോശമായി പെരുമാറിയ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.



പാലക്കാട്  സ്വദേശിക്കെതിരെയാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന സമയത്താണ്  സംഭവം.

ട്രെയിൻ എറണാകുളത്തെത്തിയപ്പോള്‍ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണില്‍ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

Previous Post Next Post