ആറ് യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ. രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന തട്ടിപ്പ് സംഘമാണ് യുപി ബന്ധയിൽ പിടിയിലായത്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സംഘത്തിലെ രണ്ട് പുരുഷന്മാരും അവിവാഹിതരായ യുവാക്കളെ കണ്ടെത്തുകയും തങ്ങൾ വിവാഹ ഏജന്റുമാരാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്യും. യുവാക്കളിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ പണം വാങ്ങുന്ന പുരുഷന്മാർ തുടർന്ന് തങ്ങൾക്ക് പരിചയമുള്ള ഒരു പെൺകുട്ടി ഉണ്ടെന്ന് പറഞ്ഞ് തട്ടിപ്പുസംഘത്തിലെ രണ്ട് സ്ത്രീകളെയും ഇവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.
തട്ടിപ്പുസംഘത്തിലെ പൂനം മിശ്ര എന്ന യുവതി വധു എന്ന നിലയിലും സഞ്ജന ഗുപ്ത എന്ന സ്ത്രീ വധുവിന്റെ അമ്മ എന്ന നിലയിലുമായിരിക്കും യുവാവിനെയും കുടുബത്തെയും പരിചയപ്പെടുക. തുടർന്ന ചെറിയ രീതിയിൽ വിവാഹവും നടത്തുന്നു. പ്രതിശ്രുത വരന്റെ വീട്ടിലെത്തുന്ന പൂനം മിശ്ര വീട്ടിലെ പണവും ആഭരണങ്ങളും കണ്ടെത്തുകയും ഇത് മോഷ്ടിച്ച് അവിടെ നിന്ന് മുങ്ങുകയുമാണ് തട്ടിപ്പുരീതി.