വാളയാറിൽ പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി...



പാലക്കാട് വാളയാറിൽ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.  ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനക്കിടെയാണ് സംശയം തോന്നി ഇന്നോവ കാർ എക്സൈസ് തടഞ്ഞത്.

തുടർന്ന്  പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സാദിഖ് ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇത്രയും അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഇന്നോവ കാറിലുണ്ടായിരുന്ന രജീഷ്.ടി.ജെ (38), സിറാജ്.ടി.ജെ (43) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അജിത്ത്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷൈബു, മാസില മണി, വനിത സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, സിവിൽ എക്സൈസ് ഓഫീസർ അമർനാഥ്,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post