മൻമോഹൻ സിങ് മരിക്കുന്നതിന് മുമ്പ് മരിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് …റോബർട്ട് വദ്രയ്ക്കെതിരെ ബിജെപി…




പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് എതിരെ ബിജെപി. മൻമോഹൻ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് മരിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് അമിത് മാളവ്യ ആരോപിച്ചു. 

ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകൾ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്. മൻമോഹൻ സിങ്, ഗാന്ധി കുടുംബത്തിൽ നിന്ന് കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട് എന്നും അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു
Previous Post Next Post