കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കും: എം.വി. ഗോവിന്ദൻ മാസ്റ്റർ


കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിൽ ഉണ്ടായതെന്നും രാജ്യത്തു പോലും ഇത്തരമൊരു ദുരന്തം അപൂർവമായിട്ടേ ഉണ്ടായിട്ടുള്ളൂവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  

 പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിട്ട് 4 മാസം പിന്നിട്ടു. എന്നിട്ടും കേന്ദ്രം കേരളത്തിൻ്റെ ആവശ്യം പരിഗണിക്കുന്നതായി കാണുന്നില്ല. ഞങ്ങൾ ഓശാരമായോ ഔദാര്യമായോ അല്ല സഹായം ചോദിക്കുന്നതെന്നും കേരളത്തിന് അർഹതപ്പെട്ട സഹായമാണ് ചോദിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


Previous Post Next Post