കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കെഎസ്ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു




കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കെഎസ്ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. വൈകുന്നേരം 5.15 ടെയാണ് അപകടം ഉണ്ടായത്.

നന്ദിയോട് – പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കെഎസ്ആർടിസി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ബസ് സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. ബസിൻ്റെ പിൻചക്രം സതീദേവിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. സതീദേവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഭർത്താവ് രാജീവിന് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Previous Post Next Post