ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ശക്തമായ മഴ തുടരും...


സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും.അതേസമയം കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് കല്ലട (പരപ്പാർ) അണക്കെട്ടിലെ ജലനിരപ്പ് പൂർണസംഭരണശേഷിയിലേക്ക് അടുക്കുന്നു.115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ വെള്ളിയാഴ്ച വൈകീട്ട് ജലനിരപ്പ് 114.53 മീറ്ററിലെത്തി. ഇതോടെ ശനിയാഴ്ച രാവിലെ 11-ന് മൂന്നു ഷട്ടറുകളും അഞ്ചുസെന്റീമീറ്റർ വീതം ഉയർത്തും. ഘട്ടംഘട്ടമായി 60 സെന്റീമീറ്റർവരെ ഉയർത്താനാണ് അനുമതിയുള്ളത്. മണിക്കൂറിൽ നാലുസെന്റീമീറ്റർ എന്ന തോതിൽ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നുണ്ട്.

Previous Post Next Post