മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; വാർത്ത വ്യാജം , മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് യു പ്രതിഭ എംഎൽഎ...



ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎൽഎ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.

വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറയുന്നു. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആ​ഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാ​ദിത്തമാണെന്നും പ്രതിഭ പറഞ്ഞു.

Previous Post Next Post