കോട്ടയം: മാരാമൺ കൺവൻഷനിൽ പ്രതിപക്ഷപക്ഷ നേതാവ് വി.ഡി. സതീശനെ പങ്കെടുപ്പിക്കാനുള്ള സഭയിലെ കോൺഗ്രസ് അനുകൂല നേതൃത്വത്തിനെതിരെ മറു വിഭാഗം. സഭയുടെ യുവജന പ്രസ്ഥാനമായ മാർത്തോമാ യുവജനസഖ്യത്തിന്റെ യുവവേദിയിൽ പ്രസംഗിക്കാനാണ് നിലവിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. എന്നാൽ ഇത് ശരിയല്ലെന്നും രാഷ്ട്രീയകാർക്ക് തിരഞ്ഞെടുപ്പ് ഗോദ ഒരുക്കുക എന്നുള്ളത് സഭയുടെ നിലപാട് അല്ലെന്നും മറു വിഭാഗം ആരോപിക്കുന്നു. സഭ സംബന്ധമായ ചില ഗ്രൂപുകളിൽ ചർച്ച സജീവമാണ്.
പഴയ കാല കെ എസ് യു നേതാക്കളായ രണ്ട് ബിഷപ്പൂമാരുടെ ആശീർവാദമാണ് നീക്കത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം സിപിഐ നേതാവായ ജിനു സക്കറിയ യുവവേദിയിൽ പങ്കെടുത്തിരുന്നു. അന്നില്ലാത്ത എതിർപ്പാണ് ഇപ്പോൾ ഉയരുന്നതെന്നും അവയെ ഗൗനിക്കിലെന്നും സഭ വൃത്തങ്ങൾ പറഞ്ഞു.