ഡിസംബർ അവസാന വാരം ആയതോടെ ബെംഗളൂരു പതിവു തണുപ്പിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ സജീവമായ ന്യൂനമർദത്തിന്റെ ഫലം മൂലം നഗരത്തിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ പ്രവചനങ്ങളനുസരിച്ച് ബാംഗ്ലൂര്‍ നഗരത്തിൽ ഇന്ന് ഡിസംബർ 30 തിങ്കളാഴ്ച മേഘാവൃതമായ ആകാശവും മൂടൽമഞ്ഞുള്ള കാലാവസ്ഥയും അനുഭവപ്പെടും. സഞ്ചാരികൾക്ക് പുതുവർഷ സമ്മാനം! കന്യാകുമാരി കടലിലെ കണ്ണാടിപ്പാലം ഉദ്ഘാടനം ഇന്ന് ഇന്ന് ദിവസം മുഴുവനും നഗരത്തിൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്നലത്തെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില താപനില 17 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുവാൻ സാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന്, കാറ്റ് കിഴക്ക് നിന്ന് മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു. വരണ്ട കാലാവസ്ഥ മൂടൽ മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്ന് ബെംഗളൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെൻറർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ ഉൾപ്രദേശങ്ങളിൽ രാവിലെ മിതമായ, നീണ്ടു നിൽക്കുന്ന മൂടൽമഞ്ഞ് അനുഭവപ്പെടുവാനുള്ള സാധ്യത സൂചിപ്പിക്കുന്നു. വെടിക്കെട്ടും ആഘോഷവും, പുതുവർഷത്തെ സ്വീകരിക്കുവാൻ ഇതിലും മികച്ച ഇടങ്ങളില്ല ബെംഗളൂരു കാലാവസ്ഥ ഡിസംബർ 31 പുതുവർഷ തലേന്ന്, ഡിസംബർ 31-ാം തിയതി ബാംഗ്ലൂരിൽ താപനില താഴാനുള്ള സാധ്യതയുണ്ട്.
ചൊവ്വാഴ്ച ബാംഗ്ലൂരിലെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം ഡിസംബർ 30 തിങ്കൾ – മേമൂടൽമഞ്ഞുള്ള കാലാവസ്ഥ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ് ഡിസംബർ 31 ചൊവ്വ – മേമൂടൽമഞ്ഞുള്ള കാലാവസ്ഥ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ് ജനുവരി 1 ബുധൻ – മേഘാവൃതമായ ആകാശം കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ് ജനുവരി 2 വ്യാഴം – മേഘാവൃതമായ ആകാശം കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ് ജനുവരി 3 വെള്ളി – മേഘാവൃതമായ ആകാശം കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ്.