കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി. ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വെച്ചാണ് സംഭവം.സംഭവത്തിൻ്റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്. പി എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു.
പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽപ്പെട്ടു.. യുവാവിനെ രക്ഷപെടുത്തി
Jowan Madhumala
0
Tags
Top Stories