അധ്യാപകൻ്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

 



കൊച്ചി: അധ്യാപകൻ്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.

അധ്യാപകൻ്റെ കൈവെട്ടിയ സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചതിന് ശേഷമാണ് പിടികൂടിയത്. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
Previous Post Next Post