തൃക്കാക്കര കെഎംഎം കോളജിലെ ഭക്ഷ്യവിഷബാധ... പ്രതിഷേധം ശക്തം.. എസ്എഫ്‌ഐ വനിതാ നേതാവ് ലൈംഗിക ചുവയോടെ….





എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലെത്തി ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥിനികളും ആരോപിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും എസ്എഫ്‌ഐ നേതാക്കളും തമ്മില്‍ തര്‍ക്കമായി.

എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളാരംഭിച്ചത്. വൈകിട്ടോടെ പലരും തളര്‍ന്നുവീണു. തലകര്‍ക്കവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 72 കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്
Previous Post Next Post