✒️ ജോവാൻ മധുമല
പാമ്പാടി : ആലാമ്പള്ളി മാന്തുരുത്തി റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ജീവന് ഭീഷണിയായി പൊത്തൻപുറം കവലയിലെ ഗട്ടർ
കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിന് കുറുകെ വെട്ടിപ്പൊളിച്ച ഭാഗത്ത് ഉണ്ടായിരിക്കുന്ന ഗട്ടറിൽ ഒരാഴ്ച്ചയിൽ കുറഞ്ഞത് 5 പേരെങ്കിലും വീഴാറുണ്ടെന് പൊത്തൻപുറം കവലയിലെ വ്യാപാരികളും ഓട്ടോറിക്ഷാ സുഹൃത്തുക്കളും പാമ്പാടിക്കാരൻ ന്യുസിനോട് പറഞ്ഞു
കഴിഞ്ഞ വർഷം പാമ്പാടിക്കാരൻ ന്യൂസിൽ വാർത്ത വന്നതിനെ തുടർന്ന് പ്രസ്തുത ഭാഗത്തെ ഗട്ടർ അധികാരികൾ കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു
വീണ്ടും അവിടെ ഗട്ടർ രൂപപ്പെട്ടിട്ടുണ്ട് ഇത് ഉടൻ അടച്ച് അപകട സാധ്യത കുറക്കണമെന്നാണ് നാട്ടുകാരുടെയും ,വാഹന യാത്രികരുടെയും ആവശ്യം