ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു



ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു.

ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.
Previous Post Next Post