മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് അധികൃതര്‍ക്ക് ഒരു മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും സലാം എംഎല്‍എ പറഞ്ഞു. ഒരുകോടി 87 ലക്ഷം രൂപ മുതല്‍ മുടക്കിയ പദ്ധതിയാണ് പള്ളാത്തുരുത്തിയിലേത്. പദ്ധതി മുടങ്ങിയാല്‍ സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടും. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും സലാം എംഎല്‍എ പറഞ്ഞു.
പള്ളാത്തുരുത്തിയിലെ സാന്താരിറ്റി റിസോര്‍ട്ടിന്റെ മതിലാണ് എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ പൊളിച്ചു നീക്കിയത്. ജെസിബിയുമായി എത്തിയ എംഎല്‍എ മതില്‍ പൊളിച്ചു നീക്കുകയായിരുന്നു. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയായിരുന്നു നടപടി. പൊതുവഴി കയ്യേറിയാണ് റിസോര്‍ട്ടിന്റെ മതില്‍ നിര്‍മിച്ചതെന്ന് എച്ച് സലാം എംഎല്‍എ ഇന്നലെ പ്രതികരിച്ചിരുന്നു. എംഎല്‍എ മതില്‍ പൊളിച്ചത് നിയമവിരുദ്ധമായെന്നായിരുന്നു റിസോര്‍ട്ട് ഉടമയുടെ പ്രതികരണം. സംഭവത്തില്‍ റിസോര്‍ട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്