ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം



ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍ ജോയിയാണ് മരിച്ചത്. മൂവാറ്റുപുഴ തൊടുപുഴ ആനിക്കാട് മാവിന്‍ചുവടില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സെബിനെ ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Previous Post Next Post