റീല്‍ ചിത്രീകരണത്തിനിടെ വാഹനാപകടത്തില്‍ ഇരുപതുകാരന്‍ മരിച്ചു


കോഴിക്കോട് : റീല്‍ ചിത്രീകരണത്തിനിടെ വാഹനാപകടത്തില്‍ ഇരുപതുകാരന്‍ മരിച്ചു 
രണ്ട് വര്‍ഷം മുന്‍പ് ആല്‍വിൻറെ കിഡ്‌നിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞതാണ്. മറ്റ് ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. 
ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ച് റോഡില്‍ ഇന്നലെ  രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്.


Previous Post Next Post