തിരുവനന്തപുരത്ത് ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടി; മൂന്ന് പേർ പിടിയിൽ...



തിരുവനന്തപുരം: ക്രിസ്മമസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35), ജോജോ (25), അഖിൽ (35) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച മുൻ വിരോധം പറഞ്ഞുതീർക്കാനെന്ന വ്യാജേന പ്രതികൾ നെഹ്റു ജം​ഗ്ഷന് സമീപം താമസിക്കുന്ന സഹോദരങ്ങളായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ട് കൊണ്ട നെവിനും നിബിനും ആയുധം പിടിച്ചുവാങ്ങി പ്രതികളിലൊരാളായ വിമൽ ദാസിനെ വെട്ടുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുമ്പ എസ്.എച്ച്.ഒ ബിനുവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ആക്രമണത്തിന് ഉപയോഗിച്ച മരകായുധങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post