കൊച്ചി: കോതമംഗലം കുത്തുകുഴിയിൽ പാൽ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട പാൽ വണ്ടി റോഡിൽ മറിഞ്ഞു. വാഹനത്തിൽ നിന്ന് അനിയന്ത്രിതമായി പുക ഉണ്ടായത് നാട്ടുകാരെയും വഴിയാത്രക്കാരെയും ആശങ്കയിലാക്കി. വണ്ടിയുടെ എഞ്ചിൻ ഓഫാക്കിയപ്പോൾ പുക താനേ നിന്നു. നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന പാൽ വണ്ടി എതിർ ദിശയിൽ നിന്ന് എത്തിയ കാറുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കോതമംഗലത്ത് കാറുമായി കൂട്ടിയിടിച്ച് പാൽവണ്ടി റോഡിൽ മറിഞ്ഞു; പിന്നാലെ വണ്ടിയിൽ നിന്നും അനിയന്ത്രിതമായി പുക
Kesia Mariam
0
Tags
Top Stories